കലാശപ്പോരാട്ടത്തിനായി കൊച്ചിയിൽ കളമൊരുങ്ങി, ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മാച്ചിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകർക്ക് വേദനി ആശ്വാസ ജയം നേടാനാകും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. ഈ സീസണിൽ ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിൽ കടന്ന നോർത്ത് ഈസ്റ്റ് ആഗ്രഹിക്കുന്നതും ജയം തന്നെയാകും. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

കേരള ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരെയും സംബന്ധിച്ചിടത്തോളം മറക്കാൻ ആഗ്രഹിക്കുന്ന സീസണാണിത്. തുടർച്ചയായ പരാജയങ്ങളും സമനിലകളും ബ്ലാസ്റ്റേഴ്‌സിന്റെ താളം തെറ്റിച്ചു. മോശം പ്രകടനം കാരണം പരിശീലകൻ ഡേവിഡ് ജെയിംസിന് സ്ഥാനമൊഴിയേണ്ടതായും വന്നു. പുതിയ പരിശീലകനെ എത്തിച്ച് ഹോം ഗ്രൗണ്ടിൽ കൈവിട്ട പിന്തുണ തിരിച്ചെടുക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ഹോം മത്സരത്തിൽ പരിശീലകൻ നെലോ വിംഗാഡ മികച്ച ഇലവനുമായായിരിക്കും കളത്തിൽ ഇറങ്ങുക.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈലാൻഡേഴ്‌സിന്റെയും ബ്ലാസ്റ്റേഴ്‌സിന്റെയുംപോരാട്ടത്തിന്റെ ചരിത്രമെടുത്താൽ മുൻ തൂക്കം ബ്ലാസ്റ്റേഴ്സിനാണ്. ഇരു ടീമുകളും 9 തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണ ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. മൂന്നു തവണ നോർത്ത് ഈസ്റ്റും ജയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ നാല് സീസണുകൾക്ക് ശേഷം പ്ലേ ഓഫ് യോഗ്യത നേടിയ നോർത്ത് ഈസ്റ്റ് മികച്ച ഫോമിലാണ്. ഷട്ടോരിയുടെ കീഴിൽ സാമ്പത്തിക ബാധ്യതകൾ അതിജീവിച്ച ഹൈലാൻഡേഴ്‌സ് പല വമ്പന്മാരെയും മലർത്തിയടിച്ചാണ് പ്ലേ ഓഫ് വരെ എത്തിയത്. സെമി ഫൈനൽ മുന്നിൽ കണ്ടു പല പ്രമുഖ താരങ്ങളെയും റെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്.

സാധ്യതാ ഇലവൻ

NorthEast United FC: Pawan Kumar (GK), Shouvik Ghosh, Janeiler Rivas, Gurwinder Singh, Keegan Pereira, Lalrempuia Fanai, Rowllin Borges, Federico Gallego (C), Panagiotis Triadis, Lalthathanga Khawlhring, Juan Mascia

Kerala Blasters FC: Dheeraj Singh (GK), Mohamad Rakip, Anas Edathodika, Sandesh Jhingan (C), Lalruatthara, Cyril Kali, Sahal Abdul Samad, Courage Pekuson, Slavisa Stojanovic, Seiminlen Doungel, Matej Poplatnik

Previous articleഒതുക്കുങ്ങലിൽ കെ ആർ എസ് കോഴിക്കോടിന് വൻ വിജയം
Next articleആദ്യ ഐ ലീഗ് കിരീടം ചെന്നൈയിലേക്ക് ഇന്ന് എത്തുമോ!?