ഹൈദരബാദിന് ഇന്ന് ആദ്യ ഐ എസ് എൽ മത്സരം

Newsroom

ഐ എസ് എല്ലിൽ പുതുതായി എത്തിയ ഹൈദരബാദ് എഫ് സി ഇന്ന് തങ്ങളുടെ ആസ്റ്റ മത്സരത്തിന് ഇറങ്ങും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ ആണ് ഇന്ന് ഹൈദരബാദ് നേരിടേണ്ടത്. പൂനെ സിറ്റിക്ക് പകരമാണ് ഹൈദരബാദ് എഫ് സി ഐ എസ് എല്ലിൽ എത്തിയത്‌. പേരും ലോഗോയും ഒക്കെ മാറി എങ്കിലും പൂനെ സിറ്റിയുടെ താരങ്ങൾ തന്നെയാണ് ഹൈദരബാദിലും ഉള്ളത്.

പൂനെയ്ക്ക് വേണ്ടി എന്നും തിളങ്ങാറുള്ള മാർസെലോ തന്നെയാകും ഇന്ന് ഹൈദരാബാദിന്റെയും പ്രതീക്ഷ. മർസെലോയ്ക്ക് ഒപ്പം വിദേശ താരങ്ങളായ ബൊബോ, സ്റ്റാങ്കോവിച് എന്നിവരൊക്കെ ഉണ്ട്. മലയാളി യുവതാരം ഗനി നിഗമും ഇന്ന് പൂനെക്ക് വേണ്ടി ഇറങ്ങാൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റ എ ടി കെ കൊൽക്കത്ത ആണ് എതിർവശത്ത് ഉള്ളത്.

വമ്പൻ ടീം ഉണ്ടായിട്ടും ആദ്യ മത്സരം തോറ്റത് എ ടി കെ ക്യാമ്പിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്‌ ഇന്നൊരു വിജയത്തോടെ ആ നിരാശ മറികടക്കാം എന്നാണ് എ ടി കെ കരുതുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.