പ്രീസീസൺ മത്സരത്തിൽ ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തി

Img 20211101 184151

കേരള ബ്ലാസ്റ്റേഴ്സിന് പ്രീസീസൺ മത്സരത്തിൽ വിജയം. ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം ആദ്യ പ്രീസീസൺ മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെയാണ് മൂന്ന് ഗോളുകളും വന്നത്. ആദ്യം പ്രശാന്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ഇതിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ഒഡീഷക്ക് ആയി. ഒഡീഷക്ക് ഹാവി ഹെർണാണ്ടസ് ആണ് സമനില നൽകി.

പിന്നാലെ വിദേശ താരം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ഇനി കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദ മത്സരങ്ങൾ കൂടെ സീസൺ ആരംഭിക്കും മുമ്പ് കളിക്കും. ചെന്നൈയിന് എതിരെ ഒരു മത്സരവും ജംഷദ്പൂരിനെതിരെ ഇരട്ട മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ഇനി മുന്നിലുണ്ട്.

Previous articleകോണ്ടെ തന്നെ സ്പർസിന്റെ പരിശീലകൻ, നാളെ ചുമതലയേൽക്കും
Next articleജോറാണ് ജോസ് ബട്ലർ!! 164 റൺസ് വിജയ ലക്ഷ്യം ഉയർത്തി ഇംഗ്ലണ്ട്