കേരള ബ്ലാസ്റ്റേഴ്സ് vs കേരള ടീം, സൗഹൃദ മത്സരത്തിന്റെ Highlights | Video

കേരള ബ്ലാസ്റ്റേഴ്സും കേരള നാഷണൽ ഗെയിംസ് ഫുട്ബോൾ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന്റെ ഹൈലൈറ്റ്സ് ക്ലബ് പുറത്തു വിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പ്രീസീസൺ ടൂർ കഴിഞ്ഞ് കേരളത്തിൽ എത്തിയ ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയിൽ സൗരവ് നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു‌. രണ്ടാം പകുതിയിൽ ആണ് ബാക്കി ഗോളുകൾ വന്നത്‌‌. മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ഇത് കഴിഞ്ഞ് പൂട്ടിയയുടെ വക ഒരു ഫ്രീകിക്കിലൂടെ മൂന്നാം ഗോളും വന്നു.

വീഡിയോ ചുവടെ: