പ്രതേഷ് ശിരോദ്കർ എഫ് സി ഗോവയിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവൻ സെൻട്രൽ മിഡ്ഫീൽഡർ പ്രതേഷ് ഷിരോദ്കറുമായുള്ള കരാർ ഗോവ പുതുക്കി. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിൽ പ്രതേഷ് ഗോവൻ നിരയിലേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഡ്രാഫ്റ്റികാണ് പ്രതേഷിനെ 24 ലക്ഷം രൂപയ്ക്ക് ഗോവ സ്വന്തമാക്കിയത്. ഈ സീസണിലും ഗോവയിൽ തന്നെ തുടരാൻ പ്രതേഷുൻ തീരുമാനിക്കുകയായിരുന്നു‌.

ഗോവക്കാരനായ പ്രതേഷ് മുൻ സീസണുകളിൽ മുംബൈ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. സ്പോർടിംഗ് ഗോവയിലൂടെ വളർന്ന് വന്ന താരമാണ്. ഇതുവരെ ഐ എസ് എല്ലിൽ 12 മത്സരങ്ങൾ പ്രതേഷ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial