ആഷിഖിന് പകരം പ്രബീർ ദാസ് ബെംഗളൂരു എഫ് സിയിലേക്ക് എത്താൻ സാധ്യത

Img 20220520 000639

ആഷിഖ് കുരുണിയനെ എ ടി കെ കൊൽക്കത്ത സ്വന്തമാക്കുന്നതിന് പകരമായി ബെംഗളൂരു എഫ് സിയിലേക്ക് പ്രബീർ ദാസ് പോകുമെന്ന് സൂചന. എ ടി കെ കൊൽക്കത്തയ്ക്ക് 2015 മുതൽ ഉള്ള പ്രബീർ ദാസ് ക്ലബ് മാറാൻ സമ്മതിച്ചതായാണ് അഭ്യൂഹങ്ങൾ.

പ്രബീർ ദാസിന് മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ കൂടെ ബാക്കിയുണ്ട്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്. ഇതുവരെ 86 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

പ്രബീറിന്റെ ട്രാൻസ്ഫർ നടന്നാലും ഇല്ലെങ്കിൽ ആഷിഖിനെ സ്വന്തമാക്കാൻ ഉറച്ചാണ് മോഹൻ ബഗാൻ നിൽക്കുന്നത്‌

Previous articleഫോമിലേക്ക് മടങ്ങിയെത്തി കോഹ്‍ലി, വിജയ വഴിയിലേക്ക് തിരികെ എത്തി ആര്‍സിബി, ഇനി കാത്തിരിക്കാം ഡൽഹിയുടെ തോല്‍വിയ്ക്കായി
Next articleഅത്ഭുത തിരിച്ചുവരവ്!! എവർട്ടൺ പ്രീമിയർ ലീഗിൽ തന്നെ തുടരും