കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രബീർ ദാസിനും മൂന്ന് മത്സരങ്ങളിൽ വിലക്ക്

Newsroom

Picsart 23 10 01 23 59 46 199
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ പ്രബീർ ദാസിനും വിലക്ക്. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് അവസാനം ഉണ്ടായ കാര്യങ്ങൾ പരൊശോധിച്ച് ആണ് എ ഐ എഫ് എഫ് കമ്മിറ്റി നടപടി എടുത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ താരത്തെ വിലക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. നേരത്തെ അതേ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ മിലോസിനും മൂന്ന് മത്സരങ്ങളിൽ വിലക്ക് കിട്ടിയിരുന്നു.

പ്രബീർ 23 10 20 18 24 13 968

ഇതോടെ രണ്ട് പ്രധാന ഡിഫൻഡർമാർ അടുത്ത മൂന്ന് മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് ഉറപ്പായി. നാളെ നടക്കുന്ന നോർത്ത് ഈസ്റ്റിന് എതിരായ മത്സരം അടുത്ത ആഴ്ച നടക്കുന്ന ഒഡീഷക്ക് എതിരായ ഹോം മത്സരം, അതിനു ശേഷം വരുന്ന ഈസ്റ്റ് ബംഗാളിന് എതിരായ എവേ മത്സരം എന്നിവ ആകും പ്രബീറിനും മിലോസിനും നഷ്ടമാവുക.

ഇവരെ കൂടാതെ പരിക്ക് കാരണം ലെസ്കോവിച് ഐബാൻ എന്നിവരും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് പുറത്താണ്.