പ്ലേ ഓഫ് സ്ഥാനത്തിനായി ഹൈദരബാദും ഗോവയും ഇന്ന് ജീവന്മരണ പോരാട്ടത്തിൽ

Img 20210228 113239
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് അവസാന പ്ലേ ഓഫ് സ്ഥാനത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണ്. ഹൈദരബാദും എഫ് സി ഗോവയുമാണ് സെമി ഫൈനൽ ഉറപ്പിക്കാൻ വേണ്ടി ഇന്ന് ഇറങ്ങുന്നത്. ഹൈദരാബാദ് എഫ് സിക്ക് ഇന്ന് വിജയിച്ചാൽ മാത്രമെ യോഗ്യത ലഭിക്കുകയുള്ളൂ. ഹൈദരാബാദിന് 28 പോയിന്റും എഫ് സി ഗോവയ്ക്ക് 30 പോയിന്റുമാണ് ഉള്ളത്‌. ഒരു സമനില ഗോവയെ സെമിയിൽ എത്തിക്കും. എങ്കിലും വിജയിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കാൻ ആകും ഗോവയുടെ ശ്രമം.

എ ടി കെ മോഹൻ ബഗാൻ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് എന്നീ ടീമുകളാണ് ഇതിനകം സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചത്‌. എഫ് സി ഗോവയും ഹൈദരാബാദും നീണ്ട കാലമായി അപരാജിത കുതിപ്പ് നടത്തുകയാണ്‌. ഗോവ അവസാന 12 മത്സരങ്ങളായി പരാജയം അറിഞ്ഞിട്ടില്ല. ഹൈദരാബാദ് ആകട്ടെ അവസാന 11 മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഒട്ടും എളുപ്പമായിരിക്കില്ല. ഹൈദരാബാദ് നിരയിൽ ഇന്ന് ക്യാപ്റ്റൻ അരിദനെ സന്റാന ഉണ്ടായിരിക്കില്ല. ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം.

Advertisement