പരിക്കുകൾ മാത്രം സമ്പാദ്യം, പിറ്റി ജംഷദ്പൂർ വിട്ടു

ജംഷദ്പൂർ മധ്യനിരയിൽ ഏറെ പ്രതീക്ഷയോടെ എത്തിയ എന്നാൽ പരിക്ക് കാരണം വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച പിറ്റി ഇന്ത്യ വിട്ടു. താരം ജംഷദ്പൂരിൽ തുടരില്ല എന്ന് വ്യക്തമാക്കി. 38കാരമായ സ്പാനിഷ് ഫുട്ബോളർ ഫ്രാൻസിസ്കോ മെദീന ലൂണ എന്ന പിറ്റിയെ വലിയ തുകയ്ക്കായിരുന്നു ജംഷദ്പൂർ സീസൺ ആദ്യത്തിൽ ടീമിൽ എത്തിച്ചത്. തുടക്കത്തിൽ ഗോളും അസിസ്റ്റും ഒക്കെ ആയി കളം നിറഞ്ഞു എങ്കിലും പിന്നീട് തുടരെ തുടരെ പരിക്കുകൾ പിറ്റിയെ വേട്ടയാടി.

6 മത്സരങ്ങൾ മാത്രമാണ് പിറ്റി ഈ സീസണിൽ ജംഷദ്പൂരിനായി കളിച്ചത്. അതിൽ 2 അസിസ്റ്റും ഒരു ഗോളും താരം സ്വന്തമാക്കി. സ്പാനിഷ് ഫുട്ബോളിൽ ഒരുപാട് നല്ല പേര് വാങ്ങിയ താരമാണ് പിറ്റി. ഗ്രാനഡ, റയോ വല്ലെകാനോ എന്നീ ക്ലബുകൾക്കായി നിരവധി കാലം കളിച്ചിട്ടുമുണ്ട്‌.