പീറ്റർ ഹാർട്ലി ജംഷദ്പൂർ എഫ് സിയിൽ തുടരും

Newsroom

ജംഷദ്പൂർ എഫ് സിയുടെ ക്യാപ്റ്റനായ പീറ്റർ ഹാർട്ലി ക്ലബിൽ തുടരും. താരം ഒരു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. ഇംഗ്ലീഷ് സെന്റർ ബാക്കായ പീറ്റർ ഹാർട്ലി കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി 19 മത്സരങ്ങൾ താരം കളിച്ചിരുന്നു. 2 ഗോളുകളും അദ്ദേഹം നേടി.

32കാരനായ താരം സണ്ടർലാന്റിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ താരമാണ്. സ്കോടിഷ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റർ ഹാർട്ലി‌. അവസാന മൂന്ന് സീസണുകളിലായി മതർവെൽ ഡിഫൻസിലായിരുന്നു ഹാർട്ലി കളിച്ചിരുന്നത്. ഇംഗ്ലീഷ് ക്ലബായ സണ്ടർലാന്റിലൂടെ കരിയർ തുടങ്ങിയ ഹാർട്ലി ബ്ലാക്ക് പൂൾ, ബ്രിസ്റ്റൽ റോവേഴ്സ് എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.