ഈസ്റ്റ് ബംഗാൾ താരം അന്റോണിയോ പെരോസവിചിന്റെ അപ്പീൽ എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി തള്ളി. റഫറിക്ക് എതിരെ മോശമായ രീതിയിൽ പെരുമാറിയതിന് താരത്തെ 5 മത്സരങ്ങളിൽ നിന്ന് നേരത്തെ വിലക്കിയിരുന്നു. ഒരു ലക്ഷം പിഴയും പെരോസവിചിന് ലഭിച്ചിരുന്നു. ഈ നടപടികളിൽ ഇളവ് വേണം എന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ അപ്പീൽ. എന്നാൽ താരത്തിന്റെ അപ്പീൽ ഇന്ന് കമ്മിറ്റി തള്ളി. അഞ്ച് മത്സരങ്ങളിൽ തന്നെ വിലക്ക് ഉണ്ടാകും എന്നും ഒരു ലക്ഷത്തിന് ഒപ്പം അപ്പീലിന്റെ ചിലവാഴി 60000 രൂപ കൂടെ നൽകണം എന്നും കമ്മിറ്റി പറഞ്ഞു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിൽ ആയിരുന്നു നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ പെരോസവിച് വിലക്ക് നേരിട്ടു കഴിഞ്ഞു.