രണ്ട് പെനാൾട്ടി ഗോളുകൾ, 3 കോർണർ ഗോളുകൾ, ക്ലൈമാക്സിൽ ട്വിസ്റ്റ് ഇല്ലാതെ ത്രില്ലർ സമനിലയിൽ!!

Img 20211216 212043

ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളൂരു എഫ് സിയും എ ടി കെ മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. 6 ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്‌ ഇരു ടീമുകൾക്കുൻ വിജയം അത്യാവശ്യമായിരുന്നു എങ്കിലും 3 പോയിന്റ് ആർക്കും ലഭിച്ചില്ല. ഇന്ന് 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സുഭാഷിഷ് ബോസിന്റെ ഹെഡറിലൂടെ മോഹൻ ബഗാൻ ആണ് ഗോളടി തുടങ്ങിയത്. അഞ്ചു മിനുട്ടുകൾക്ക് അകം ഒരു പെനാൾട്ടിയിലൂടെ ക്ലൈറ്റൻ ബെംഗളൂരുവിന് സമനില നൽകി.

26ആം മിനുട്ടിൽ ഫാറൂകിന്റെ ഹെഡറിൽ ബെംഗളൂരു ലീഡും എടുത്തു. 2-1ന് ബെംഗളൂരു മുന്നിൽ. പിന്നീട് 38ആം മിനുട്ടിൽ റോയ് കൃഷ്ണയുയ്യെ പാസിൽ നിന്ന് ബൗമസ് എ ടി കെക്ക് സമനില നൽകി. ആദ്യ പകുതി 2-2ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് റോയ് കൃഷ്ണ എ ടി കെയെ മുന്നിൽ എത്തിച്ചു. ഇതിന് 72ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഇബാര ബെംഗളൂരുവിന് സമനില നൽകി.

ഈ സമനിലയോടെ മോഹൻ ബഗാൻ 8 പോയിന്റുനായി ആറാം സ്ഥാനത്തും ബെംഗളൂരു 5 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

Previous articleലെസ്റ്ററും സ്പർസും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു
Next articleറൺ മല കയറി പാക്കിസ്ഥാന്‍, റിസ്വാന്‍ – ബാബര്‍ കൂട്ടുകെട്ടിന് ശേഷം നിര്‍ണ്ണായക പ്രഹരവുമായി ആസിഫ് അലി