ലെസ്റ്ററും സ്പർസും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു

20211216 191518

ലെസ്റ്ററിന്റെ ടീമിൽ ഇന്ന് പോസിറ്റീവ് COVID-19 കേസുകളുടെ വർദ്ധനവ് കാരണം പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കാനിരുന്ന ടോട്ടനം ഹോട്‌സ്‌പറിനെതിരായ ലെസ്റ്റർ സിറ്റിയുടെ മത്സരം മാറ്റിവച്ചു. കൂടുതൽ കളിക്കാരും സ്റ്റാഫും ഇന്ന് COVID-19 ന് പോസിറ്റീവ് ആയതോടെയാണ് കളി മാറ്റിവെക്കാൻ തീരുമാനമായത്. പ്രീമിയർ ലീഗുമായും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായും കൂടിയാലോചിച്ചതിനെത്തുടർന്ന് ലെസ്റ്റർ ക്ലബിന്റെ പരിശീലന ഗ്രൗണ്ട് ഇന്ന് രാവിലെ അടച്ചു. കൊറോണ കാരണം മാറ്റിവെക്കുന്ന ഈ ആഴ്ചയിലെ നാലാമത്തെ ലീഗ് മത്സരമാണിത്.

Previous articleമൂന്നാം ടി20, വെസ്റ്റിൻഡീസ് ആദ്യം ബാറ്റു ചെയ്യും
Next articleരണ്ട് പെനാൾട്ടി ഗോളുകൾ, 3 കോർണർ ഗോളുകൾ, ക്ലൈമാക്സിൽ ട്വിസ്റ്റ് ഇല്ലാതെ ത്രില്ലർ സമനിലയിൽ!!