“പോൾ പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ സന്തോഷവാൻ ആണ്” – ഫ്ലൊറന്റ് പോഗ്ബ | Paul Pogba is happy to see me come here

പോൾ പോഗ്ബയുടെ ജേഷ്ഠനും മോഹൻ ബഗാം താരവുമായ ഫ്ലൊറെന്റ് പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ പോൾ പോഗ്ബ സന്തോഷവാൻ ആണെന്ന് പറഞ്ഞു. പോഗ്ബ ഐ എസ് എൽ കാണാൻ വരുമോ എന്ന ചോദ്യത്തിന് ഇതുവരെ അദ്ദേഹവുമായി ഇതിനെ കുറിച്ച് സംസാരിച്ചില്ല എന്നും പോഗ്ബ വരികയാണെങ്കിൽ അത് വലിയ കാര്യമാകും എന്നും ജേഷ്ഠൻ പോഗ്ബ പറഞ്ഞു. എന്നാൽ പോൾ പോഗ്ബക്ക് ലോകകപ്പ് ഉൾപ്പെടെ വലിയ തിരക്കുള്ള സീസൺ ആണെന്നും അതുകൊണ്ട് അദ്ദേഹം വരാൻ ഉള്ള സാധ്യത കുറവാണെന്നും ഫ്ലൊറെന്റ് പറഞ്ഞു.

ഇന്ത്യയിൽ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ഫ്ലൊറെന്റ് തന്റെ ലക്ഷ്യമായി പറയുന്നു. ലീഗ് ജയിക്കാൻ ആകണം ഒപ്പം എഎഫ്‌സി കപ്പ് നേടണമെന്നും ആഗ്രഹമുണ്ട്. ഒരു ഇന്ത്യൻ ക്ലബ് ഒരിക്കലും ആ ട്രോഫി നേടിയിട്ടില്ല, അത് എന്റെ ആദ്യത്തെ വെല്ലുവിളിയാണ്. ആ കടമ്പ കടന്നാൽ ഞാൻ സന്തോഷിക്കും. ഫ്ലൊറന്റ് പറഞ്ഞു.

പുതിയ രാജ്യങ്ങളും പുതിയ വെല്ലുവിളികളും കണ്ടെത്താൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് ഞാൻ അതാണ് ഇന്ത്യയിലേക്ക് വരാനുള്ള കാരണം എന്നും പോഗ്ബ പറഞ്ഞു.

Story Highlights: Paul Pogba is happy to see me come here