സുബ്രതാ പോൾ ഇനി ഈസ്റ്റ് ബംഗാളിൽ

Img 20210124 120848
- Advertisement -

മുൻ ഇന്ത്യൻ ഗോൾ കീപ്പർ സുബ്രതാ പോളിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഹൈദരബാദ് ഗോൾ കീപ്പറായിരുന്ന സുബ്രത പോൾ അവസാന കുറച്ചു മത്സരങ്ങളായി ടീമിൽ ഉണ്ടായിരുന്നില്ല. പരിക്ക് കാരണം എന്നാണ് പരിശീലകൻ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോൾ താരം ക്ലബ് വിടുകയാണ്. ഈസ്റ്റ് ബംഗാളിലും സുബ്രത ഒന്നാം നമ്പർ ആകുമോ എന്നത് സംശയമാണ്. ദെബിജിത് ഇപ്പോൾ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

സുബ്രത സ്ഥിര കരാറിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. പകരം ഈസ്റ്റ് ബംഗാളിന്റെ യുവ കീപ്പർ ശങ്കർ റോയ് ഹൈദരബാദിൽ പോകും. ശങ്കർ റോയ് ലോണിൽ ആണ് ഹൈദരബാദിൽ പോകുന്നത്‌. സുബ്രതാ പോളിന് ഇത് ഈസ്റ്റ് ബംഗാളിലേക്ക് 13 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവാണ്. മുമ്പ് ഈസ്റ്റ് ബംഗാളിനൊപ്പം ഫെഡറേഷൻ കപ്പ് വിജയിക്കാൻ സുബ്രതക്കായിട്ടുണ്ട്.

ജംഷദ്പൂർ, നോർത്ത് ഈസ്റ്റ്, മുംബൈ സിറ്റി എന്നീ ക്ലബുകൾക്കായി മുമ്പ് ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ 91 മത്സരങ്ങൾ കളിച്ച സുബ്രത 28 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement