പരാഗ് ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കും

Img 20220611 141653

ബെംഗളൂരു എഫ് സിയുടെ വേർസ്റ്റൈൽ താരം പരാഗ് ശ്രീവസ് ക്ലബിൽ കരാർ പുതുക്കും. 25കാരനായ താരം ബെംഗളൂരു എഫ് സിയിൽ മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെക്കും എന്ന് ദേശീയ സ്പോർട്സ് മാധ്യമമായ ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. പരാഗ് കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 14 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. റൈറ്റ് ബാക്ക് ആണെങ്കിലും ഡിഫൻസിലെ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് പരാഗ്. മഹാരാഷ്ട്ര സ്വദേശിയായ പരാഗ് 2017 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരു ബി ടീമുനായുള്ള പ്രകടനമാണ് താരത്തെ സീനിയർ ടീമിലേക്ക് എത്തിച്ചത്.

Previous articleഐപിഎൽ സംപ്രേക്ഷണാവകാശം: ആമസോൺ പിന്മാറി
Next articleഅർജ്ന്റീനയുടെ അത്ഭുത താരം ഗാർനാചോയുടെ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്