ഓവൻ കോയ്ല് വീണ്ടും ചെന്നൈയിനിൽ, ഔദ്യോഗിക പ്രഖ്യാപനം

Newsroom

ഓവൻ കോയിലിന്റെ മുഖ്യ പരിശീലകനായുള്ള മടങ്ങിവരവ് ചെന്നൈയിൻ എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് മൂന്ന് തവണ നേടിയ പരിചയസമ്പന്നനായ സ്കോട്ടിഷ് പരിശീലകൻ 2019-20ൽ ചെന്നൈയിനെ ഫൈനലിലേക്ക് നയിച്ചിരുന്നു.

ഓവൻ കോയ്ല് 23 06 11 10 32 00 248

“ഓവൻ ചെന്നൈയിനിൽ തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഓവൻ ഇന്ത്യക്ക് അപരിചിതനല്ല, അദ്ദേഹത്തിന് ഇവിടെ എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ എല്ലാവരും കണ്ടു. ഞങ്ങളുടെ യുവ ടീമിനെ മുന്നോട്ട് നയിക്കാൻ പറ്റിയ ആളാണ് അദ്ദേഹമാണ്” ചെന്നൈയിൻ സഹ ഉടമ വിറ്റ ഡാനി അഭിപ്രായപ്പെട്ടു.

2021-22ൽ ജംഷഡ്പൂർ എഫ്‌സിക്കൊപ്പം 43 പോയിന്റുമായി 57-കാരൻ ഐ‌എസ്‌എൽ ലീഗ് ഷീൽഡ് നേടിയിരുന്നു‌. ചെന്നൈയിന്റെ നിലവിലെ പരിശീലകൻ തോമസ് ബ്രഡ്രിയക് കഴിഞ്ഞ മാസം ക്ലബ് വിട്ടിരുന്നു.

സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിൽ നിന്നാണ് ഇപ്പോൾ കോയ്ല് വരുന്നത്. അവിടെ അദ്ദേഹത്തിന് അത്ര നല്ല കാലമായിരുന്നില്ല. പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ബേൺലിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചത് ഫുട്ബോൾ മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.