സോൾഷ്യറിന് കീഴിൽ ഗോളുകൾ അടിച്ചു കൂട്ടിയ ചിമ ഇനി ഈസ്റ്റ് ബംഗാളിൽ

മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ നൈജീരിയൻ സ്ട്രൈക്കർ ഡാനിയൽ ചിമ ചുക്വു ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. താരം ഈസ്റ്റ് ബംഗാളുമായി ഒരു വർഷത്തെ കരാറ്റ് ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു മ്

ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ർ നാല് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെയുടെ കീഴിൽ ആയിരുന്നു ഇതിൽ മൂന്ന് ലീഗ് കിരീടങ്ങൾ. ഒലെയുടെ കാലത്ത് ഒരു സീസണിൽ മോൾഡെയുടെ ടോപ് സ്കോററായിരുന്നു ചിമ.

ചിമ എസ്സി ഈസ്റ്റ് ബംഗാളിന്റെ നാലാമത്തെ വിദേശ സൈനിംഗാണ്. സ്ലൊവേനിയൻ മിഡ്ഫീൽഡർ അമീർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ ഡിഫൻഡർ ടോമിസ്ലാവ് മർസേല, ക്രൊയേഷ്യൻ സെന്റർ ബാക്ക് ഫ്രാൻജോ പ്രിസ് എന്നിവരാണ് മറ്റ് മൂന്ന് പേർ.