ഒഗ്ബെചെ മുംബൈ സിറ്റിയോട് യാത്ര പറഞ്ഞു

Img 20201206 184654
Credit: Twitter

മുംബൈ സിറ്റിയുടെ പ്രധാന താരമായിരുന്ന ഒഗ്ബെചെ ഇനി മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാവില്ല. താരം താൻ മുംബൈ സിറ്റി വിടുകയാണെന്ന് അറിയിച്ചു. മുംബൈ സിറ്റിയിൽ ഒരു വർഷം തന്നെ സംബന്ധിച്ചെടുത്തോളം മികച്ചതായിരുന്നു എന്നും ആരാധകർക്കും ടീമിനും നന്ദി പറയുന്നു എന്നും താരം പറഞ്ഞു. എന്നാൽ ഇനി എവിടെ പോകും എന്ന് താരം പറഞ്ഞില്ല. താരം ഐ എസ് എല്ലിലെ തന്നെ ഹൈദരാബാദ് എഫ് സിയുമായി ചർച്ചയിലാണ്. ഹൈദരബാദ് താരം ഒരു വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും താരം നേടിയിരുന്നു. മുംബൈയുടെ ഐ എസ് എൽ കിരീടത്തിൽ പ്രധാന പങ്കുവഹിക്കാൻ താരത്തിനായിരുന്നു. ഹൈദരബാദിൽ എത്തിയാൽ ഒഗ്ബെചെയുടെ നാലാം ഇന്ത്യൻ ക്ലബായിരിക്കും ഇത്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്.

ഐ എസ് എല്ലിൽ ഇതുവരെ 35 ഗോളുകൾ താരം നേടിയിട്ടുണ്ട്. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്.

Previous articleചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
Next article“സ്പെയിന് ആരെയും പരാജയപ്പെടുത്താൻ ആകും”