“ഹൈദരബാദ് എഫ് സിയിൽ തുടരാൻ ആണ് ആഗ്രഹം, പക്ഷെ കാര്യങ്ങൾ എന്റെ കയ്യിൽ അല്ല” – ഒഗ്ബചെ

Img 20220403 211103

ഹൈദരബാദിന് ഐ എസ് എൽ കിരീടം നേടിക്കൊടുത്തതിൽ വലിയ പങ്കുവഹിച്ച ഒഗ്ബെചെ തന്റെ ആഗ്രഹം ഹൈദരബാദിൽ തന്നെ തുടരാനാണ് എന്ന് അറിയിച്ചു. “ഹൈദരാബാദ് എഫ്‌സിയിൽ തുടരാൻ തന്നെയാണ്ആഗ്രഹിക്കുന്നത്, പക്ഷേ ആ തീരുമാനം എന്റെ കൈയിലല്ല, അത് മാനേജ്‌മെന്റിന്റെ കൈയിലാണ്, പക്ഷേ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്” ഒഗ്ബെചെ പറയുന്നു.

“ഇപ്പോൾ ഞങ്ങൾ കിരീട നേട്ടത്തിന്റെ സന്തോഷം ആസ്വദിക്കുകയാണ്. ഭാവിയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്” ഒഗ്ബെച്ചെയെ ഉദ്ധരിച്ച് IFTWC റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ഈ സീസൺജ ഒഗ്ബെച്ചെ 18 ഗോളുകൾ നേടിയിരുന്നു.

Previous article204 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം, ഡര്‍ബന്‍ ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക്
Next articleഒടുവിൽ ഐപിഎലിലും തിളങ്ങി ലിയാം ലിവിംഗ്സ്റ്റൺ, താരം പുറത്തായ ശേഷം താളം തെറ്റി പഞ്ചാബ് കിംഗ്സ് ബാറ്റിംഗ്