204 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം, ഡര്‍ബന്‍ ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക്

ഡര്‍ബനിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ 263 റൺസ് വിജയത്തിനായി വേണ്ട ബംഗ്ലാദേശിന്റെ കൈവശമുള്ളത് 7 വിക്കറ്റ്. ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 105/1 എന്ന കരുതുറ്റ നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്.

Southafricabangladesh

മെഹ്ദി ഹസന്‍, എബോദത്ത് ഹൊസൈന്‍ എന്നിവര്‍ മൂന്നും ടാസ്കിന്‍ അഹമ്മദ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആതിഥേയരെ 204 റൺസിന് പുറത്താക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചു. 64 റൺസ് നേടിയ ഡീന്‍ എൽഗാര്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ കീഗന്‍ പീറ്റേര്‍സൺ 36 റൺസും റയാന്‍ റിക്കെൽട്ടൺ പുറത്താകാതെ 34 റൺസും നേടി.

Bangladeshsouthafrica

274 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 11/3 എന്ന നിലയിലാണ് വെളിച്ചക്കുറവ് കാരണം നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. ആദ്യ ഇന്നിംഗ്സിലെ ഹീറോ മഹമ്മുദുള്‍ ഹസന്‍ ജോയ്, ഷദ്മൻ ഇസ്ലാം, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

Keshavmaharajsouthafrica

കേശവ് മഹാരാജ് രണ്ടും സൈമൺ ഹാര്‍മ്മര്‍ ഒരു വിക്കറ്റും ആതിഥേയര്‍ക്കായി നേടി.