ഒഡീഷ ആദ്യ മൂന്ന് ഹോം മത്സരങ്ങൾ പൂനെയിൽ കളിക്കും

- Advertisement -

ഡെൽഹി വിട്ട് പേരും മാറ്റി ഒഡീഷയിൽ എത്തിയ ഒഡീഷ എഫ് സിക്ക് തൽക്കാലം ഒഡീഷ വിടും.. ഒഡീഷ എഫ് സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ആണ് സ്റ്റേഡിയം വിടുന്നത്. സ്റ്റേഡിയം മത്സരത്തിനു തയ്യർ അല്ലാത്തതിനാൽ തൽക്കാലം ഒഡീഷ എഫ് സി പൂനെയിലെ ബാലെവാദി സ്റ്റേഡിയത്തിൽ ആകും ഹോം മത്സരങ്ങൾ കളിക്കുക.

അഹമ്മദാബാദിലെ ട്രാസ്റ്റേഡിയ ആകും ഹോം എന്ന് കരുതിയിരുന്നു എങ്കിലും അവസാനം പൂനെയിൽ കളിക്കാൻ തയ്യാറായിരിക്കുകയാണ്. ആദ്യ മൂന്ന് ഹോം മത്സരങ്ങൾ ആയിരിക്കും ഈ വേദി മാറ്റത്തിന് വിധേയമാവുക. എ ടി കെ കൊൽക്കത്ത, ബെംഗളൂരു എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവർക്ക് എതിരെയാണ് ഒഡീഷയുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങൾ.

Advertisement