ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും. ഒറ്റ നോക്കോട്ട് മത്സരമായാണ് പ്ലേ ഓഫ് മത്സരം നടക്കുന്നത്. ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം എന്നതിനാൽ ഒഡീഷക്ക് ചെറിയ മുൻതൂക്കം ഉണ്ടാകും. ഇന്ന് വിജയിക്കുന്ന ടീമിന് സെമിഫൈനലിലേക്ക് മുന്നേറാം. എന്ന് വിജയിക്കുന്നവർ സെമിയിൽ മോഹൻ ബഗാനെ ആകും നേരിടുക.
ലീഗ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും ഓഡിഷ നാലാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. പരിക്ക് മാറി ക്യാപ്റ്റൻ അഡ്രിയൻ ലൂണ തിരികെയെത്തിയത് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രധാന ഊർജ്ജം. ലൂണ കഴിഞ്ഞ ഡിസംബറിന് ശേഷം ഇതുവരെ ഫുട്ബോൾ കളിച്ചിട്ടില്ല. താരം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഉറപ്പില്ല. എന്ന ഇന്ന് എന്തായാലും ഊണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്നലെ പറഞ്ഞിരുന്നു.
സ്ട്രൈക്കർ ദിമി ഇന്ന് ഇറങ്ങുമോ എന്നതിൽ ഇനിയും വ്യക്തതയില്ല. ദിമി പൂർണ്ണ ഫിറ്റ്നസിൽ അല്ല എന്നും കളിക്കാൻ സാധ്യത കുറവാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്. എന്നാൽ ദിമി കളിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മിലോസ്, ലെസ്കോവിച്, ദിമി, ഡെയ്സുകെ, ഫെഡോർ, ലൂണ എന്നിവർ ഇന്ന് സ്ക്വാഡിക് ഉണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു.
അസുഖം കാരണം പ്രബീർ ദാസും സസ്പെൻഷൻ കാരണം നവോച്ച സിംഗും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ടായിരിക്കില്ല. ഒഡീഷക്കെതിരെ എവേ ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡ് അല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഒഡീഷയെ പരാജയപ്പെടുത്തി സെമിയിലേക്ക് എത്താനാകു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തൽസമയം കാണാനാകും