മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരം പെഡ്രോ മാർട്ടിൻ ഒഡീഷയിൽ

ഒഡീഷ എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് ഫോർവേഡ് ആയ പെഡ്രോ മാർട്ടിൻ ആണ് ഒഡീഷയിലേക്ക് എത്തിയത്. 30കാരനായ താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയുലൂടെ വളർന്നു വന്ന താരമാണ്. 2008 മുതൽ 2014 വരെ താരം അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ടായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി സീനിയർ തലത്തിലും പെഡ്രോ മാർട്ടിൻ കളിച്ചിട്ടുണ്ട്.

അത്ലറ്റിക്കോ സാൻലുകേനോ ക്ലബിനായായിരുന്നു ഒഎഡ്രോ മാറ്റ്റിൻ കളിക്കുന്നുണ്ടായിരുന്നത്. ജിമ്നാസ്റ്റിക്സ്, സെൽറ്റ ബി, മിറാണ്ടസ് എന്നീ ക്ലബുകൾക്കയും താരം മുമ്പ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒഡീഷ സോൾ ക്രെസ്പോയേയും സൈൻ ചെയ്തിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഒഡീഷയുടെ എട്ടാമത്തെ സൈനിംഗ് ആണ് മാർട്ടിൻ.