ഒഡീഷയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി, ജംഷദ്പൂരിനോട് തോറ്റു.. ഇനി ഗോവയുടെ കയ്യിൽ

Newsroom

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ, 2-0 ന് ഉജ്ജ്വല വിജയത്തോടെ ജംഷഡ്പൂർ എഫ്‌സി ഒഡീഷ എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി. ഹാരി സോയറും ഋത്വിക് ദാസും ചെറിയ ഇടവേളക്ക് ഇടയിൽ നേടിയ രണ്ടു ഗോളുകൾ ആണ് ഒഡീഷയുടെ സ്വപ്നം തുലാസിൽ ആക്കിയത്.

Picsart 23 02 22 23 14 53 029

പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന ഒഡീഷ എഫ്‌സിക്ക് ഈ പരാജയത്തോടെ പ്ലേ ഓഫ് യോഗ്യത കിട്ടുമോ എന്ന് അറിയാൻ ഗോവ മത്സരം വരെ കാത്തിരിക്കണം. 61ആം മിനുട്ടിൽ നരേന്ദർ ഗഹ്‌ലോട്ടിന്റെ പ്രതിരോധ പിഴവ് ആയിരുന്നു ജംഷഡ്‌പൂരിന്റെ ആദ്യ ഗോളിന് വഴി തെളിച്ചത്. ആ ഗോൾ വീണ് ഒരു മിനുട്ടിനകം കുമാർ ദാസ് രണ്ടാമത്തെ ഗോളും സ്കോർ ചെയ്തു.

വ്യാഴാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരായ എഫ്‌സി ഗോവയുടെ ഫലത്തെ ആശ്രയിച്ചാണ് ഇനി ഒഡീഷ എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ. ഗോവ ജയിച്ചാൽ ഗോവയാലും പ്ലേ ഓഫിലെ അവസാന സ്ഥാനം സ്വന്തമാക്കുക. ഫലം മറ്റെന്തായാലും ഒഡീഷക്ക് പ്ലേ ഓഫിൽ എത്താം.