വേറെ ലെവൽ തിരിച്ചുവരവ്, ഒഡീഷ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ജംഷദ്പൂരിനെ വീഴ്ത്തി

ഈ സീസണിൽ ഏവരും ഭയക്കേണ്ട ടീമുകളിൽ ഒന്നായിരിക്കും ഒഡീഷ എഫ് സി എന്ന് പല ഫുട്ബോൾ നിരീക്ഷകരും നേരത്തെ വിലയിരുത്തിയിരുന്നു. ഇന്ന് ആ വിലയിരുത്തലുകൾ ശരിയാണെന്ന് സൂചനകളാണ് കാണാൻ ആയത്. ഇന്ന് ഐ എസ് എല്ലിൽ ജംഷദ്പൂർ എഫ് സിയെ നേരിട്ട ഒഡീഷ തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയെങ്കിലും വിജയിച്ച് കയറി.

20221011 225126

ആദ്യ പത്തു മിനുട്ടിൽ തന്നെ ജംഷദ്പൂർ ഇന്ന് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. മൂന്നാം മിനുട്ടിൽ ചിമയും പത്താം മിനുട്ടിൽ ബോരിസ് സിംഗും ആയിരുന്നു ജംഷദ്പൂരിനായി ഗോളുകൾ നേടിയത്. എന്നാൽ സ്വന്തം ഗ്രൗണ്ടിൽ ഈ ലീഡ് പ്രതിരോധിക്കാൻ ജംഷദ്പൂരിനായില്ല. 17ആം മിനുട്ടിൽ ഡീഗോ മൊറീസോയിലൂടെ വന്ന ഗോൾ ഒഡീഷയെ കളിയിൽ തിരികെയെത്തിച്ചു.

ബാക്കി ഗോളുകൾ രണ്ടാം പകുതിയുടെ അവസാന രണ്ടു മിനുട്ടുകളിൽ ആണ് വന്നത്. 88ആം മിനുട്ടിൽ ഇസാകിലൂടെ ഒഡീഷയുടെ സമനില ഗോൾ. അതിന്റെ ക്ഷീണത്തിൽ ജംഷദ്പൂർ ഇരിക്കെ ഡീഗോ മൗറീസിയോയുടെ വിജയ ഗോളും വന്നു.