ഇനി ജെറി ഒഡീഷയുടെ ക്യാപ്റ്റൻ

യുവതാരം ജെറി ഇനി ഒഡീഷയെ നയിക്കും. വിനീത് റായ് ക്ലബ് വിട്ടതോടെയാണ് ജെറിയെ ഒഡീഷ ക്യാപ്റ്റൻ ആയി നിയമിച്ചത്. അവസാന മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ജെറിക്ക് അർഹിച്ച അംഗീകാരമാകും ഈ ക്യാപ്റ്റൻ ആം ബാൻഡ്. 24കാരനായ താരം അടുത്തിടെ ക്ലബിൽ ഒരു ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്ക് വേണ്ടി അഞ്ചു അസിസ്റ്റുകൾ താരം സംഭാവന ചെയ്തിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും താരം നേടിയിരുന്നു.

അവസാന മൂന്ന് സീസണുകളിലായി ഒഡീഷയിൽ 42 മത്സരങ്ങൾ ജെറി കളിച്ചിട്ടുണ്ട്. 12 അസിസ്റ്റും 6 ഗോളുകളും താരം ഇതുവരെ സംഭാവന ചെയ്തിട്ടുണ്ട്. മുമ്പ് നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ ക്ലബുകൾക്ക് വേണ്ടിയും ജെറിക് കളിച്ചിട്ടുണ്ട്. ഡി എസ് കെ ശിവജിയൻസിലൂടെ വളർന്നു വന്ന താരമാണ് ജെറി.