ഒഡീഷയുടെ ഇന്ത്യൻ താരങ്ങൾ ഇവർ

ഐ എസ് എൽ പുതിയ സീസണായുള്ള ഒഡീഷയുടെ പ്രാദേശിക സ്ക്വാഡ് പ്രഖ്യാപിച്ചു. 22 അംഗ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് ആണ് ക്ലബ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ താരങ്ങളുടെ സ്ക്വാഡ് നമ്പറും പ്രഖ്യാപിച്ചു. താരങ്ങൾ എല്ലാം ഇപ്പോൾ ഗോവയിൽ പ്രീസീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുന്ന വിനീത് റായ്, ജെറി, നന്ദകുമാർ, അർഷദീപ്, സാജിദ് എന്നിവരൊക്കെ ഒഡീഷ സ്ക്വാഡിൽ ഉണ്ട്.

പുതിയ സൈനിങുകളായ സാമുവൽ, കമൽജിത്, കമല്പ്രീത്, രവി, തൊയ്ബ, ജോർജ്ജ് ഡിസൂസ, ഹെൻഡ്രി എന്നിവരും ടീമിനൊപ്പം പ്രീസീസൺ പരിശീലനത്തിന് ചേർന്നിട്ടുണ്ട്. യുവതാരങ്ങളായ ബോഡോ ജൂനിയർ, പ്രേം ജിത് സിംഗ്,ഐസക് സുവാള, സൗരബ് എന്നിവരും സ്ക്വാഡിൽ ഉണ്ട്.

1 A 9but7nw Qbwmpjmkjz9a