അവസാന ഇരുപത് മിനിറ്റ് പത്ത് പേരെ വെച്ചു കളിക്കേണ്ടി വന്നിട്ടും മത്സരം കൈവിടാതെ ഇരുന്ന ഒഡീഷക്ക് വിജത്തിനൊത്ത സമനില. മികച്ച കളി പുത്തെടുക്കുന്നതിനിടെ വന്ന റെഡ് കാർഡ് തിരിച്ചടി ആയെങ്കിലും ഗോവയെ സ്വന്തം തട്ടകത്തിൽ പിടിച്ചു കെട്ടാൻ അവർക്കായി. ഗോവക്ക് ആവട്ടെ ഇതോടെ നാലാം സ്ഥാനത്തിന് വലിയ ഭീഷണി ഉയരും. ഒരു മത്സരം കുറവ് കളിച്ച എടികെ ഒരേ പോയിന്റുമായി കൂടെ തന്നെ ഉണ്ട്. ഒഡീഷ ഏഴാമതാണ്.
രണ്ടാം മിനിറ്റിൽ തന്നെ ഗോവയുടെ ഗോൾ കണ്ടാണ് മത്സരം ഉണർന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഒഡീഷയിൽ നിന്നും അൽവരോ വാസ്ക്വസ് പിടിച്ചെടുത്ത മിസ്‌പാസ് നോവ സാദോയിലേക്ക് എത്തുമ്പോൾ താരം ബോക്സിലേക്ക് ഓടിക്കയറി അനായാസം കീപ്പറെ മറികടക്കുകയായിരുന്നു. ആദ്യ പകുതി അവസാനത്തോട് അടുത്തതോടെ ഒഡീഷ കൂടുതൽ അക്രമണങ്ങൾ മേനഞ്ഞെടുത്തു. ഐസക്കിന്റെ ബോസ്‌കിനുള്ളിൽ നിന്നുള്ള ഷോട്ട് ലക്ഷ്യത്തിൽ നിന്നും വളരെ അകന്ന് പോയി. നാല്പത്തിമൂന്നാം മിനിറ്റിൽ സമനില ഗോൾ എത്തി. ഐസക്കിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ച് ഡീഗോ മൗറീസിയോ ആണ് സ്‌കോർ നില തുല്യമാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തോടെ ഇരു പോസ്റ്റുകളിലേക്കും തുടരെ ആക്രമണങ്ങൾ എത്തി. ഒഡീഷ കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി. എന്നാൽ അറുപതിയേഴാം മിനിൽ ഒഡീഷക്ക് വലിയ തിരിച്ചടി നൽകി കൊണ്ട് സഹിൽ പൻവാറിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നു. പക്ഷെ ഇത് മുതലെടുക്കാൻ ഗോവക്ക് ആയില്ല. പിന്നീട് തുടരെ സബ്ബ് ഇറക്കി കൊണ്ട് ഒഡീഷ മത്സരം കൈവിടാതിരിക്കാൻ ശ്രദ്ധിച്ചു. അവസാന നിമിഷങ്ങളിൽ ഡീഗോ മൗറിസിയോയുടെ ബ്ലോക്ക് ചെയ്ത് അൻവർ അലി ഗോവൻ ടീമിന്റെ രക്ഷകൻ ആയി. ആളെണ്ണം മുതലാക്കാൻ പുതിയ തന്ത്രങ്ങൾ ഒന്നും പയറ്റാത്തിരുന്ന ഗോവക്ക് വിജയം നഷ്ടമായത് വലിയ തിരിച്ചടി ആവും