ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസ് പേര് മാറി ഒഡീഷ എഫ് സി ആയിരുന്നു. ആ ഒഡീഷ എഫ് സി അവരുടെ ലോഗോ പുറത്തിറക്കി. നീലയും ചുവപ്പും നിറത്തിലാണ് ലോഗോ, പടക്കപ്പലും ചക്രവും അടങ്ങിയ ലോഗോ ക്ലബ് ആരാധകർക്കായി സമർപ്പിച്ചു. ഡെൽഹി വിട്ട് ഒഡീഷയിലേക്ക് വന്ന ക്ലബ് പേരും ലോഗോയും ഒപ്പം ജേഴ്സിയും പുതുതായി ഒരുക്കിമെന്ന് ക്ലബ് പറഞ്ഞിരുന്നു.
ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഒഡീഷ എഫ് സി കളിക്കുന്നത്. ഐ എസ് എല്ലിൽ ഇത്തവണ രണ്ട് ക്ലബുകളാണ് പേര് മാറി എത്തുന്നത്. നേരത്തെ പൂനെ സിറ്റി പേര് മാറി ഹൈദരാബാദ് എഫ് സി ആയിരുന്നു. ഹൈദരബാദ് ലോഗോ ഇനിയും പുറത്തിറക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധികളും ഒപ്പം ക്ലബിന് ഡെൽഹിയിൽ ആരാധകർ ഇല്ലാത്തതും ഒക്കെ കണക്കിൽ എടുത്താണ് ഡെൽഹി ഡൈനാമോസ് ക്ലബ് ഹോം ഗ്രൗണ്ട് മാറ്റി ഒഡീഷയിൽ എത്തിയത്.