ഒഡീഷ ക്യാമ്പിൽ കൊറോണ, കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരം ആശങ്കയിൽ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച രാത്രി ഒഡീഷയെ നേരിടാൻ ഇരിക്കെ ഒഡീഷ ക്യാമ്പിൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒഡീഷ ടീമിലെ ഒരു താരത്തിന് ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇതോടെ മുഴുവൻ താരങ്ങളും കൊറോണ ഭീഷണിയിൽ ആയി. നാളെ പുലർച്ചെ നടക്കുന്ന കൊറോണ ടെസ്റ്റും മത്സരത്തിനായി താരങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്പ് ഉള്ള റാപിഡ് ടെസ്റ്റും കഴിഞ്ഞാൽ മാത്രമെ മത്സരം നടക്കുമോ എന്നത് വ്യക്തമാവുകയുള്ളൂ.

കളിക്കാൻ 15 താരങ്ങൾ എങ്കിലും ഉണ്ടെങ്കിൽ കളി നടക്കണം എന്നാണ് ഐ എസ് എൽ തീർമാനം. അത്രയും താരങ്ങൾ ഒഡീഷക്ക് ഒപ്പം ഇല്ലായെങ്കിൽ കളി മാറ്റിവെക്കുകയോ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റ് നൽകുകയും ചെയ്യും. ഈ മത്സരം കളിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെയും അപകടത്തിലാക്കാൻ സാധ്യതയുണ്ട്.