പ്ലേ ഓഫിൽ എത്തിയിട്ടും ഒഡീഷ എഫ് സി പരിശീലകനെ പുറത്താക്കി

Newsroom

Updated on:

ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു ക്ലബ് വിട്ടു. പരിശീലകനുമായി വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിൽ ക്ലബിലേക്ക് തിരികെയെത്തിയ ഗൊമ്പവു ടീമിനെ പ്ലേ ഓഫിലേക്ക് എത്തിച്ചിരുന്നു. എന്നാൽ സെമിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നില്ല. 20 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ഗൊമ്പാവുവിന്റെ ഒഡീഷ ഫിനിഷ് ചെയ്തത്.

Picsart 23 03 11 14 28 17 999

നേരത്തെ 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് രണ്ട് സീസണുകളുടെ ഇടവേളക്ക് ശേഷമായിരുന്നു ഈ സീസൺ തുടക്കത്തിൽ അദ്ദേഹം ടീമിന്റെ ചുമതലയേറ്റത്.

മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം. ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.