ഒഡീഷയിൽ ആദ്യ പകുതിയിൽ തന്നെ ഗോൾ മഴ, കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

ഐ എസ് എല്ലിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒഡീഷ മുന്നിൽ. ആദ്യ പകുതിയിൽ അഞ്ചു ഗോളുകൾ ഒഡീഷയിൽ പിറന്നപ്പോൾ ഒഡീഷ എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുന്നിലാണ്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഇന്ന് ഒഡീഷ മുന്നിൽ എത്തിയിരുന്നു.

ഗംഭീര ഫോമിൽ ഉള്ള ഒനുവു ആണ് ഒഡീഷയ്ക്കായി ആദ്യ മിനുട്ടിൽ ഗോൾ നേടിയത്. പക്ഷെ ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 28ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലും എത്തി. ജെസ്സെലിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ലീഡ് പക്ഷെ അധിക സമയം നീണ്ടു നിന്നില്ല.

36അം മിനുട്ടിൽ ഒൻവുവിന്റെ സുന്ദര ഫ്രീകിക്ക് ബിലാലിനെ വീഴ്ത്തി വലയിലേക്ക്. സ്കോർ 2-2. ഹാഫ് ടൈമിന് തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിലൂടെ ഒഡീഷ ലീഡിൽ എത്തി. പെരെസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ഈ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് ആയാൽ അവർക്ക് ലീഗിൽ അഞ്ചാമത് ഫിനിഷ് ചെയ്യാം