അവസരങ്ങൾ തുലച്ച നോർത്ത് ഈസ്റ്റിനെ അവസാനം വേദനിപ്പിച്ച് ഒഡീഷ

Img 20211210 213808

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് കൊണ്ട് ഒഡീഷ വിജയ വഴിയിലേക്ക് തിരികെ വന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. കളിയിൽ ആധിപത്യം പുലർത്തിയതും കൂടുതൽ അവസരങ്ങൾ ഉണ്ടായിട്ടും നോർത്ത് ഈസ്റ്റിന് ഇന്ന് ഗോൾ നേടാൻ ആയില്ല. മത്സരത്തിൽ 19 ഷോട്ടുകളോളം ആണ് നോർത്ത് ഈസ്റ്റ് തൊടുത്തത്. വിദേശ താരം കൗറർ തന്നെ രണ്ട് സുവർണ്ണാവസരങ്ങൾ നോർത്ത് ഈസ്റ്റ് നിരയിൽ നിന്ന് നഷ്ടമാക്കി.

മത്സരത്തിന്റെ 81ആം മിനുട്ടിലായിരുന്നു ഒഡീഷയുടെ വിജയ ഗോൾ വന്നത്. ജോണതാസ് ആണ് ഒരു മനോഹര ഹെഡറോടെ പന്ത് വലയിൽ എത്തിച്ചത്. താരത്തിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്. ഈ ഗോളിനായമ്യുള്ള തൊയിബയുടെ ക്രോസും സുന്ദരമായിരുന്നു. ഈ വിജയത്തോടെ ഒഡീഷ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒഡീഷക്ക് 9 പോയിന്റാണ് ഉള്ളത്. നാലു പോയിന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് ലീഗിൽ 9ആം സ്ഥാനത്തും നിൽക്കുന്നു.

Previous articleആൻഡി മറെ പരിശീലകൻ ജാമി ഡെൽഗാഡോയുമായി പിരിഞ്ഞു
Next articleപോഗ്ബ നാല് ആഴ്ച കൂടെ പുറത്തായിരിക്കും