പോഗ്ബ നാല് ആഴ്ച കൂടെ പുറത്തായിരിക്കും

Img 20211118 001736
Credit: Twitter

പോൾ പോഗ്ബ തിരികെ ടീമിൽ എത്താൻ ഇനിയും സമയമെടുക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും രണ്ട് ആഴ്ച എടുക്കും. അതു കഴിഞ്ഞ് രണ്ട് ആഴ്ച ക്ലബിൽ തനിക്ക് പരിശീലനം നടത്തണം. അതു കഴിഞ്ഞ് മാത്രമേ പോഗ്ബക്ക് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ ആവുകയുള്ളൂ എന്നും റാങ്നിക്ക് പറഞ്ഞു. ഇപ്പോൾ ദുബൈയിൽ ചികിത്സയിലാണ് പോഗ്ബ.

പോഗ്ബയുമായി താൻ സംസാരിച്ചിരുന്നു എന്ന് പുതിയ പരിശീലകൻ പറഞ്ഞു. ഫ്രാൻസ് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ ആയിരുന്നു ഒരു മാസം മുമ്പ് പോഗ്ബയ്ക്ക് പരിക്കേറ്റത്.

Previous articleഅവസരങ്ങൾ തുലച്ച നോർത്ത് ഈസ്റ്റിനെ അവസാനം വേദനിപ്പിച്ച് ഒഡീഷ
Next articleതാന്‍ ഇനി ഒരു ടെസ്റ്റ് കൂടി കളിക്കുമെന്ന് കരുതിയതല്ല – ദാവിദ് മലന്‍