മോഹൻ ബഗാൻ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ, ബഗാൻ വിജയിച്ചാൽ രണ്ടാമത് എത്തും

Newsroom

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 89-ാം മത്സരത്തിൽ ശനിയാഴ്ച മർഗോവിലെ പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് മോഹൻ ബഗാൻ ഉള്ളത്. ഇന്ന് വിജയിച്ചാൽ അവർക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 16 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്. എടികെഎംബി തങ്ങളുടെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-1ന് ജയിച്ചു നല്ല ഫോമിലാണ് ഉള്ളത്. മറുവശത്ത്, NEUFC അവരുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയോട് 2-1 ന് തോറ്റിരുന്നു.