ഇഞ്ച്വറി ടൈമിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ജംഷദ്പൂർ മുന്നോട്ട്

ഐ എസ് എല്ലിൽ ഇന്ന് നേടിയ വിജയത്തോടെ ജംഷദ്പൂർ ഒന്നാമതുള്ള ഹൈദരബാദിനൊപ്പം എത്തി. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ ഒരു തിരിച്ചുവരവ് നടത്തികൊണ്ട് 3-1ന്റെ വിജയമാണ് ജംഷദ്പൂർ നേടിയത്. ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ മലയാളി താരം സുഹൈർ നൽകിയ മനോര പാസ് ദെഷ്ബ്രൗൺ വലയിൽ എത്തിക്കുക ആയിരുന്നു.

ഈ ഗോളിന് ജോർദൻ മറെയിലൂടെ ജംഷദ്പൂർ മറുപടി നൽകി. രണ്ടാം പകുതിയിൽ ബോറിസ് സിംഗ് ജംഷദ്പൂരിന് ലീഡും നൽകി.
ഈ ഗോളിന് ജോർദൻ മറെയിലൂടെ ജംഷദ്പൂർ മറുപടി നൽകി. രണ്ടാം പകുതിയിൽ ബോറിസ് ദിംഗ് ജംഷദ്പൂരിന് ലീഡും നൽകി. പക്ഷെ അവസാനം ഇഞ്ച്വറി ടൈമിൽ ബ്രൗൺ വീണ്ടും വല കുലുക്കി നോർത്ത് ഈസ്റ്റിന് സമനില നൽകി. ഇത്തവണ മഷൂറിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. തളരാതെ ഇഞ്ച്വറി ടൈമിൽ തന്നെ ജംഷദ്പൂർ തിരിച്ചടിച്ചു. ഇഷാൻ പണ്ടിതയുലൂടെ 94ആം മിനുട്ടിൽ വിജയ ഗോൾ.

ഈ വിജയത്തോടെ ജംഷദ്പൂർ ലീഗിൽ 16 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ജംഷദ്പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർക്ക് എല്ലാം 16 പോയിന്റ് വീതമാണ് ഉള്ളത്. നോർത്ത് ഈസ്റ്റ് 8 പോയിന്റുമായി 10ആം സ്ഥാനത്ത് നിൽക്കുന്നു.