ചാമ്പ്യൻസ് ലീഗിലെ സങ്കടം തീർക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു

20210912 002757
Credit: Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിത പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആ നിരാശ തീർക്കാൻ ആകും വെസ്റ്റ് ഹാമിനെ നേരിടാൻ വരുന്നത്. എന്നാൽ മികച്ച ഫോമിൽ ഉള്ള വെസ്റ്റ് ഹാമിനെ അവരുടെ ഗ്രൗണ്ടിൽ പരാജയപ്പെടുത്തുക ഒട്ടും എളുപ്പമായിരിക്കില്ല. നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും ലീഗിൽ പരാജയം അറിയാത്ത ടീമാണ് വെസ്റ്റ് ഹാം.

എന്നാൽ അവരുടെ സ്റ്റാർ ഫോർവേഡ് അന്റോണിയോ ഇന്ന് സസ്പെൻഷൻ കാരണം വെസ്റ്റ് ഹാമിനൊപ്പം ഉണ്ടാകില്ല. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെയും മാറ്റിചിനെയും ഗ്രീൻവുഡിനെയും തിരികെ ആദ്യ ഇലവനിൽ എത്തിക്കും. മക്ടോമിനെ ഇന്ന് മാച്ച് സ്ക്വാഡിലും ഉണ്ടാകും. റൊണാൾഡോയിൽ തന്നെ ആകും ഇന്നും പ്രധാന ശ്രദ്ധ. ഒരൊറ്റ പരാജയം കൊണ്ട് തന്നെ വലിയ സമ്മർദ്ദത്തിൽ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയ്ക്ക് ആണ് ഇന്നത്തെ മത്സരം ഏറ്റവും നിർണായകം.

കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിന്റെ വില്ലനായ ലിംഗാർഡിനെ ഇന്ന് ഒലെ ഇറക്കുമോ എന്നത് കണ്ടറിയണം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleഒരു വിദേശ അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Next article” ക്രിക്കറ്റ് ലോകത്തെ‌ ഞെട്ടിക്കാൻ രണ്ട് താരങ്ങൾ കൊൽക്കത്തയിലുണ്ട് “