എഫ് സി ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗോവയിൽ വന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയും ഒരു സെൽഫ് ഗോളും ആണ് നോർത്ത് ഈസ്റ്റിന്റെ വിജയ ഗോളുകളായി മാറിയത്. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല.
രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഗോവ ലീഡ് എടുത്തു. ജൂറിച് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 80ആം മിനുട്ടിൽ സെൽഫ് ഗോൾ കൂടെ വന്നതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 19 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ഗോവ 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു.