ഇന്ന് സെമിയിൽ നോർത്ത് ഈസ്റ്റ് മോഹൻ ബഗാനെതിരെ

Img 20210305 200008
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം നടക്കും. ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത എ ടി കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനക്കാരായി ലീഗ് അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആണ് നേരിടുന്നത്. ഗംഭീര ഫോമിൽ ഉള്ള നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുക എ ടി കെ മോഹൻ ബഗാന് ഒട്ടും എളുപ്പമായിരിക്കില്ല. ഖാലിദ് ജമീൽ പരിശീലകനായി എത്തിയ ശേഷം ഒരു മത്സരം പോലും നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടിട്ടില്ല.

ഖാലിദ് ജമീൽ ഈ സീസണിൽ ഇരു തവണ ഇതിനകം തന്നെ മോഹൻ ബഗാനെ പരാജയപ്പെടുത്തുകയും ചെയ്തു. മികച്ച ഫോമിൽ ഉള്ള വി പി സുഹൈറിന്റെ സാന്നിദ്ധ്യവും നോർത്ത് ഈസ്റ്റിന് കരുത്തേകും. അവസാന രണ്ടു മത്സരങ്ങളിലും മലയാളി താരം സുഹൈർ ഗോൾ നേടിയിരുന്നു. മോഹൻ ബഗാൻ ലീഗിന്റെ അവസാന ഘട്ടത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ നിരാശയിലാണ്. ഇന്ന് ജിങ്കൻ ഉണ്ടാകില്ല എന്നതും മോഹൻ ബഗാന് തിരിച്ചടിയാണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും കാണാം.

Advertisement