നിഖിൽ പ്രഭു ഒഡീഷയിൽ സ്ഥിര കരാർ ഒപ്പുവെച്ചു

Img 20220525 170403

ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ഉള്ള നിഖിൽ പ്രഭുവിന്റെ ഒഡീഷയിലേക്കുള്ള നീക്കം സ്ഥിരമായി. നേരത്തെ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു നിഖിൽ ഹൈദരബാദ് വിട്ട് ഒഡീഷയിലേക്ക് വന്നത്. ഇപ്പോൾ നിഖിൽ ഒഡീഷയിൽ സ്ഥിര കരാർ തന്നെ ഒപ്പുവെച്ചു. താരം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ഒഡീഷക്ക് വേണ്ടി കളിച്ചിരുന്നു. ഇന്ന് ഈ നീക്കം ഒഡീഷ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബ് ഹൈദരബദ് തന്നെ ആയിരുന്നു. മുമ്പ് പൂനെ സിറ്റിയുടെ ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

Previous articleഹകീം സിയെച് ചെൽസി വിട്ടേക്കും
Next articleഅയര്‍ലണ്ടിനെ നയിക്കുക 21 വയസ്സുകാരി ഗാബി ലൂയിസ്