അയര്‍ലണ്ടിനെ നയിക്കുക 21 വയസ്സുകാരി ഗാബി ലൂയിസ്

Sports Correspondent

Gabylewis
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ഏകദിന പരമ്പരയ്ക്കുള്ള അയര്‍ലണ്ടിന്റെ ടീമിനെ നയിച്ചു. അടുത്ത മാസം നടക്കുന്ന പരമ്പരകളിൽ അയര്‍ലണ്ടിനെ 21 വയസ്സുകാരി ഗാബി ലൂയിസ് ആണ് നയിക്കുക. പരമ്പരയ്ക്കായി അഞ്ച് അൺക്യാപ്ഡ് താരങ്ങളെയും ടീം പ്രഖ്യാപിച്ചിട്ടുണ്ട്.

14 അംഗ സംഘത്തെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നടക്കുന്ന പരമ്പരകളിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണുണ്ടാകുക. സ്ഥിരം ക്യാപ്റ്റന്‍ ലോറ ഡെലാനിയുടെ പരിക്ക് കാരണം ആണ് ഗാബിയെ ക്യാപ്റ്റനായി തീരുമാനിച്ചത്.

ഗാബിയുടെ പിതാവ് അലന്‍ ലൂയിസ് അയര്‍ലണ്ട് പുരുഷ ടീമിനെ നയിച്ചിട്ടുണ്ട്. ഇതോടെ ഈ നേട്ടം കൊയ്യുന്ന ആദ്യത്തെ ഐറിഷ് അച്ഛനും മകളും ആവും ഇവര്‍.

അയര്‍ലണ്ട്: Gaby Lewis (captain), Alana Dalzell, Rachel Delaney, Georgina Dempsey, Sarah Forbes, Shauna Kavanagh, Arlene Kelly, Sophie MacMahon, Jane Maguire, Kate McEvoy, Cara Murray, Leah Paul, Celeste Raack, Mary Waldron.