ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ലോണിൽ ഡിഫൻഡർ നിഖിൽ പ്രഭുവിനെ ഒഡീഷ എഫ്‌സി സൈൻ ചെയ്‌തു. ലോണിന് ശേഷം നിഖിലിന്റെ നീക്കം സ്ഥിരമാക്കാൻ ഉള്ള അവസരം കരാർ വ്യവസ്ഥയിൽ ഉണ്ട്. ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബ് ഹൈദരബദ് തന്നെ ആയിരുന്നു. മുമ്പ് പൂനെ സിറ്റിയുടെ ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ഒഡീഷയുടെ മുംബൈ സിറ്റിക്ക് എതിരായ അടുത്ത മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്താൻ ആകും എന്നാണ് നിഖിൽ പ്രതീക്ഷിക്കുന്നത്.