ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്‌മർ വ്യാഴാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചേക്കില്ല. ഇന്ന് നടന്ന പരിശീലന സെഷനിൽ സഹതാരവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് നെയ്മറിന് പരിക്കേറ്റത്. നെയ്മർ വലതു കാൽ പിടിച്ച് ടർഫിലേക്ക് വീഴുകയായിരുന്നു.
ഉടനെ അദ്ദേഹത്തെ പരിചരിച്ചു, ഗ്രൗണ്ടിൽ നിന്ന് മുടന്തി മടങ്ങിയ നെയ്മർ തിരികെ ഗ്രൗണ്ടിലേക്ക് മടങ്ങിയില്ല. നെയ്മർ നാളെ കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബ്രസീൽ ഡോക്ടർ അറിയിച്ചു. നെയ്മർ തന്റെ പരിക്കേറ്റ കാലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.