കഷ്ടകാലം മാറാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തലപ്പത്തും മാറ്റം

കേരള ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലമാണിപ്പോൾ, ഐഎസ്എലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ കോച്ചിനെ മാറ്റിയതിനു പുറമെ സിഇഓയെയും മാറ്റിയിരിക്കുകയാണ്. ആരാധകരുടെ വിമർശനത്തിന് നിരന്തരം ഇരയായിരുന്നു വരുൺ ത്രിപുരനെനിക്ക് പകരം മുൻ സ്റ്റാർ സ്പോർട്സ് മേധാവി ആയിരുന്ന നിതിൻ കുക്രേജ ആയിരിക്കും ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുക.

2017ൽ ആണ് വരുൺ ബ്ലാസ്റ്റേഴ്‌സിന്റെ തലപ്പത്ത് എത്തിയത്. മുൻപ് ചെന്നൈയിൻ എഫ്സിയുടെ സിഇഒ ആയിരുന്ന വരുൺ കേരള ബ്ലാസ്റ്റേഴ്‌സിൽ ധാരാളം വിദേശ താരങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. ബെർബെറ്റോവ്, വെസ് ബ്രൗൺ, റെനേ മ്യുളസ്റ്റിൻ എന്നിവരെയെല്ലാം ടീമിൽ എത്തിച്ചിരുന്നു എങ്കിലും അവരെല്ലാം കേരള ബ്ലാസ്റ്റേഴ്സിൽ പരാജയപ്പെടുകയായിരുന്നു.

2007ൽ സ്റ്റാർ സ്പോർട്സിൽ എത്തിയ നിതിൻ 2016ൽ ആണ് സ്റ്റാറിൽ നിന്നും പടിയിറങ്ങിയത്. നിതിന്റെ കീഴിൽ വൻ കുതിപ്പായിരുന്നു സ്റ്റാർ നടത്തിയത്.

Previous articleപ്രീമിയർ ലീഗിൽ പെപിന് നൂറ് മത്സരങ്ങൾ, പോയിന്റ് നേട്ടത്തിൽ മൗറിഞ്ഞോക്ക് പിന്നിൽ
Next articleപ്രീമിയർ ലീഗൽ 500 ഗോളവസരങ്ങൾ ഒരുക്കി മെസൂത് ഓസിൽ