പ്രീമിയർ ലീഗിൽ പെപിന് നൂറ് മത്സരങ്ങൾ, പോയിന്റ് നേട്ടത്തിൽ മൗറിഞ്ഞോക്ക് പിന്നിൽ

- Advertisement -

പ്രീമിയർ ലീഗ് ഫുട്ബോളിൽ മാനേജരായി 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് പെപ് ഗാര്ഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ ആയി 2016ൽ ആണ് പെപ് സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നലെ ന്യൂകാസിലിനോടുള്ള മത്സരത്തോടെ ആണ് 100 പ്രീമിയർ ലീഗ് മത്സരങ്ങൾ എന്ന നാഴികകല്ല് പെപ് പിന്നിട്ടത്.

100 മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്റെ ടീം നേടിയ പോയിന്റുകളുടെ കാര്യത്തിൽ ജോസേ മൗറിഞ്ഞോക്ക് പിന്നിലാണ് പെപ്പിന്റെ സ്ഥാനം. ആദ്യത്തെ നൂറ് മത്സരത്തിൽ നിന്നും 237 പോയിന്റുകൾ ആണ് ജോസേയുടെ ടീം നേടിയിട്ടുള്ളത്‌. എന്നാൽ 234 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെപ് ഗാർഡിയോളയുടെ സ്ഥാനം.

അതേ സമയം ലാലിഗയിലും ബുണ്ടസ് ലീഗയിലും പുറത്തെടുത്ത മികച്ച പ്രകടനം ഇംഗ്ലണ്ടിൽ ആവർത്തിക്കാൻ പെപിന് കഴിഞ്ഞിട്ടില്ല. ആദ്യത്തെ നൂറു മത്സരങ്ങളിൽ ബയേണിന്റെ കൂടെ 80 മത്സരങ്ങൾ വിജയിച്ച പെപ് ബാഴ്സയുടെ കൂടെ 79 മത്സരങ്ങൾ വിജയിച്ചിരുന്നു. എന്നാൽ മാൻ സിറ്റിയുടെ കൂടെ 73 മത്സരങ്ങൾ മാത്രമാണ് വിജയിച്ചത്.

Advertisement