ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി ലാൻസറൊട്ടേ

Photo: Goal.com
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി എ.ടി.കെ താരം ലാൻസറൊട്ടേ. ഇന്ത്യൻ സൂപ്പർ ലീഗ് വെബ്സൈറ്റ് പുറത്തുവിട്ട പ്രകാരമാണ് ലാൻസറൊട്ടേ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായത്. 480,000 ഡോളറാണ് താരത്തിന്റെ പ്രതിഫലം.

ലാൻസറൊട്ടേക്ക് തൊട്ടു പിന്നിൽ 478,350 ഡോളർ പ്രതിഫലവുമായി ബെംഗളൂരു താരം മികകുവാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത്  400,000 പ്രതിഫലവുമായി ജാംഷഡ്‌പൂരിന്റെ ഓസ്‌ട്രേലിയൻ താരം ടിം കാഹിലാണ് ഉള്ളത്. 375,000 പ്രതിഫലവുമായി എഫ്.സി ഗോവയുടെ ഫെറാൻ കൊറോമിനാസ് ആണ് നാലാം സ്ഥാനത്ത്.

ഇന്ത്യൻ താരങ്ങളിൽ 16,500,000 പ്രതിഫലം വാങ്ങുന്ന ബെംഗളൂരു താരം ഛേത്രി ആണ് ഒന്നാം സ്ഥാനത്ത്. 16,000,000 പ്രതിഫലം വാങ്ങുന്ന ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ്‌ രണ്ടാം സ്ഥാനത്ത് ഉള്ളത്.

Advertisement