കേരള ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് റഫറി, നൽകാതിരുന്നത് വിധി എഴുതേണ്ടിയിരുന്ന പെനാൾട്ടി

- Advertisement -

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹി ഡൈനാമോസ് മത്സരത്തിൽ വിധി നിർണയിച്ചത് റഫറി ആണ് എന്ന് പറയാം. റഫറി ശരിയായ തീരുമാനം എടുത്തിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്ന് പോയന്റും സ്വന്തമാക്കൊയേനെ. കളി 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ റഫറി ഒരു പെനാൾട്ടി നിഷേധിച്ചത് കളി കണ്ടവരെ ഒക്കെ ഞെട്ടിച്ചു. പന്തുമായി മുന്നേറിയ സി കെ വിനീതിനെ പ്രിതം കൊട്ടാൽ ഫൗൾ ചെയ്തത് റഫറി മാത്രമാണ് കാണാതിരുന്നത്.

സി കെ യെ പിറകിൽ നിന്ന് ഫൗൾ ചെയ്ത പ്രിതം കോട്ടാലിന് പന്ത് തൊടാൻ വരെ കഴിഞ്ഞിരുന്നില്ല. കിട്ടിയത് വിനീതിന്റെ കാല് മാത്രമാണ്. വിനീത് നിലത്തു കിടന്നു പിടഞ്ഞിട്ടും റഫറി പെനാൽറ്റി വിധിച്ചില്ല. റഫറിയുടെ തെറ്റായ തീരുമാനം പരിശീലകൻ ഡേവിഡ് ജെയിംസിനെയും രോഷാകുലനാക്കി. കേരള ബ്ലാസ്റ്റേഴ്സ് ആ പെനാൾട്ടി ലഭിച്ചിരുന്നു എങ്കിൽ വിജയിക്കുകയും ലീഗിന്റെ തലപ്പത്ത് എത്തുകയും ചെയ്തേനെ.

Advertisement