ഐ ലീഗ് ഒറ്റക്കെട്ട്, റിയൽ കാശ്മീർ സൂപ്പർ കപ്പിൽ നിന്നും പിന്മാറി

സൂപ്പർ കപ്പ് വീണ്ടും അനിശ്ചിതാവസ്ഥയിലേക്ക്. ഹീറോ സൂപ്പർ കപ്പിൽ നിന്നും പിന്മാറുന്ന ഒൻപതാം ഐ ലീഗ് ക്ലബ്ബായി മാറി റിയൽ കാശ്മീർ. ഐ ലീഗ് ടീമുകൾ എല്ലാം ഒറ്റക്കെട്ടായി നിന്നാണ് എ ഐ എഫ് എഫിനോട് പ്രതിഷേധം അറിയിക്കുന്നത്. സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടറിൽ എടികെയായിരുന്നു റിയൽ കശ്മീരിന്റെ എതിരാളികൾ. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഐ ലീഗ് ടീമുകൾ ബഹിഷ്ക്കരണം നടത്തിയത്.

ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസ് മാത്രമാണ് പ്രതിഷേധത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ആരോസ് പ്രീ ക്വാർട്ടറിൽ കടക്കുകയും ചെയ്തു. ഐ ലീഗ് ടീമുകൾ എത്താത്തതിനെ തുടർന്ന് ഐ എസ് എൽ ടീമുകൾ സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപനം നടത്തിയിരുന്നു.

Previous articleകേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, മലയാളി യുവതാരം ബ്ലാസ്റ്റേഴ്‌സിലേക്ക്
Next articleആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നാഡയുമായി സഹകരിക്കുവാന്‍ ബിസിസിഐ