നിർഭാഗ്യം കൊണ്ട് മാത്രമാണ് തോറ്റത് എന്ന് പൊപ്ലാനിക്ക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത് നിർഭാഗ്യം കൊണ്ട് മാത്രമാണെന്ന് സ്ട്രൈക്കർ പൊപ്ലാനിക്ക്. ഭാഗ്യം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ലാത്തത്. ദൈവം നമ്മളെ കൂടുതൽ പരീക്ഷണങ്ങളിലൂടെ കടത്തി വിടുന്നതാകാം ഇതെന്നും ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ പറഞ്ഞു. ഇന്നലെ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ രണ്ട് ഗോളുകൾ കാരണം ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത്.

നിരവധി അവസരങ്ങൾ തങ്ങൾ സൃഷ്ടിച്ചു അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തത് നമ്മുടെ പ്രശ്നം കൊണ്ട് മാത്രമാണ് പൊപ്ലാനിക് പറഞ്ഞു. പെനാൾട്ടിയിൽ ആണ് തങ്ങൾ ഗോൾ വഴങ്ങിയത് എന്നത് സങ്കടകരമാണെന്നും താരം പറഞ്ഞു. ഈ മത്സരം മറക്കണമെന്നും ഇനി ചെന്നൈയിന് എതിരായ മത്സരം ജയിക്കുകയാണ് വേണ്ടത് എന്നും താരം പറഞ്ഞു.

Advertisement